കാലഘട്ടത്തിനനുസൃതമായി അതിവേഗം വളർന്നുവരുന്ന സൈബർ ലോകത്തിലെ കുറ്റകൃത്യങ്ങളും ചതിക്കുഴികളും തടയാനും പ്രതിരോധിക്കുവാനും പ്രാപ്തരാകണമെന്നും അതിനായി ശക്തമായ സൈബർ സുരക്ഷാ കവചം സംസ്ഥാനത്തിന് അനിവാര്യമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലയന്റ് കേരളം ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ലിക്ക് ക്യാപ്റ്റൻ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞവർഷം മാത്രമായി സംസ്ഥാനത്ത് അൻപതിനായിരത്തിലധികം സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ട് ചെയ്യാത്ത കേസുകളുമുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് കണക്കുകളിൽ വ്യക്തമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് "ക്ലിക്ക്" പദ്ധതിയുടെ അനിവാര്യതയെന്നും മന്ത്രി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സൈബർ പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 250 ബിരുദ കോളേജുകളിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. അതിനുവേണ്ട എല്ലാ പിന്തുണയും ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാതാപിതാക്കൾക്കും, പ്രായമായവർക്കും സൈബർ കുറ്റകൃത്യങ്ങളിൽപ്പെടാതെ സ്മാർട്ട് ഫോണുകൾ എങ്ങനെ ഉപയോഗിക്കാമെന്നും അത്തരം സന്ദർഭങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു.
ഉപയോഗിക്കുന്നവരുടെ തീരുമാനമാണ് ഇന്റർനെറ്റിനെ നല്ലതിനോ ദോഷത്തിനോ ഉപയോഗിക്കേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു. നിലവിൽ രണ്ടര മണിക്കൂറാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെങ്കിൽ ഭാവിയിൽ മുഴുവൻ സമയവും സൈബർ ഇടങ്ങളിൽ ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ വന്നുചേരും. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് തന്നെ ഇന്റർനെറ്റ് ഉപയോഗത്തെ പ്രതിരോധിക്കാനുള്ള "ക്ലിക്ക് "പദ്ധതിയുടെ ആവശ്യകത. സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം” എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് ക്ലിക്ക് തുടക്കം കുറിക്കുന്നത്.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളർത്തുകയുമാണ് ക്ലിക്ക് ലക്ഷ്യമിടുന്നത്.
CLICK ജനകീയ മുന്നേറ്റത്തിന്
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് തുടക്കമാകുമ്പോൾ സൈബർ കുറ്റവാളികൾ ഞെട്ടലിൽ. 2027ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലയാള നടൻ മമ്മൂട്ടി ക്യാംപെയ്‌നിന്റെ ഭാഗമായിട്ടുണ്ട്.
രാവിലെ 10.30-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷനായിരുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്‌ടൻമാർ, സൈബർ ഫസ്‌റ്റ് റെസ്‌പോണ്ടേഴ്‌സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളർത്തുകയുമാണ് CLICK ലക്ഷ്യമിടുന്നത്.
സൈബർ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങൾ ഉണ്ടായാൽ വേഗത്തിൽ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബർ റെസിലിയൻസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് CLICK വിഭാവനം ചെയ്യുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ കേരള പൊലീസിനൊപ്പം പൊതുജനങ്ങൾക്കും സജീവ പങ്കാളികളാകാൻ അവസരമൊരുക്കും.
“അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം” എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് CLICK തുടക്കം കുറിക്കുന്നത്.
ഡിജിറ്റൽ ലോകത്ത് സമ്പൂർണ്ണ സുരക്ഷ എന്ന ഒന്നില്ല. ഏതെങ്കിലും വിധത്തിൽ സൈബർ കുറ്റവാളികൾ വ്യക്തികളെ ടാർഗറ്റ് ചെയ്തുവെന്നിരിക്കും. അങ്ങനെ സംഭവിച്ചാൽ ഭയവും നാണവും മൂലം ഉൾവലിയാതെ സ്വയം പ്രതിരോധിക്കാനും നഷ്ടത്തിൽ നിന്നും അപമാന ഭയത്തിൽ നിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുവാൻ പദ്ധതി ലക്ഷ്യമിടുന്നു.
കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ ഡോ. പി. വെങ്കട് രംഗൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സൗത്ത് സോൺ ഐ.ജി. പി പി. പ്രകാശ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
ആർ. നിശാന്തിനി, മറ്റ് ഉദ്യോഗസ്ഥ മേധാവികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്‌റ്റൻമാർ, സൈബർ ഫസ്‌റ്റ് റെസ്‌പോണ്ടേഴ്‌സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി.
Kerala Police's click to prevent cybercrime.























